03:00am 26 June 2026
NEWS
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ജനങ്ങളിലേക്ക് അവബോധം വളർത്തുന്ന ഫ്ലാഷ് മോബ്
25/06/2026  07:55 PM IST
nila
 ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ജനങ്ങളിലേക്ക് അവബോധം വളർത്തുന്ന ഫ്ലാഷ് മോബ്

ചെങ്ങന്നൂർ: ജനമൈത്രി പോലീസ് സ്റ്റേഷന്റെയും ചെറിയനാട് എസ് എൻ ട്രസ്റ്റ്‌ ഹയർസെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാനുമായി 
ബന്ധപ്പെട്ട്  ജനങ്ങളിലേക്ക് അവബോധം വളർത്തുന്ന ഫ്ലാഷ് മോബ് ചെങ്ങന്നൂർ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി  നടത്തപ്പെട്ടു പ്രസ്തുത ഫ്ലാഷ് മോബിൽ ലഹരി  എങ്ങനെയാണ് യുവാക്കളുടെ മാനസികാരോഗ്യ നിലവാരത്തെ തകർക്കുന്നത് എന്നുള്ളതും അതിനെതിരെയുള്ള പ്രചരണവും ചടുലമായ നൃത്ത സംഗീത ആവിഷ്കാരത്തോട് കൂടി എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.
ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും കമ്മ്യൂണിറ്റി റിലേഷൻ ഓഫീസറുമായ സാലി ബഷീർ, സബ് ഇൻസ്പെക്ടർ പ്രദീപ് ചന്ദ്രൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അമൽ ബാബു, എസ് സി പി ഓ അരുൺ, സ്റ്റേഷൻ റൈറ്റർ അജിത്ത് സിപിഒ മാരായ വിഷ്ണു, സൂരജ്, ആര്യ, ശ്രീലക്ഷ്മി എന്നിവരും
 സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ മിനി എസ്, ഹെഡ്മിസ്ട്രെസ്  സൈദ, സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള ടീച്ചർമാരായ രാജി,  ഉഷാറാണി , സ്കൗട്ട് ആൻഡ്  ഗൈഡ്സ് ചുമതലയുള്ള  അജിത് കുമാർ എ, അനിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത എസ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img